ഒന്നാം സ്ഥാനത്ത് യുണൈറ്റഡ്
പോൾ പോഗ്ബയുടെ വോളി ഗോളിന്‍റെ ബലത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബർൺലിക്കെതിരെ 1-0 ന് ജയിച്ചു.2012 ഡിസംബറിന് ശേഷം സർ അലക്സ് ഫെർഗൂസൺ മാനേജരായിരുന്നപ്പോൾ ഒന്നാം സ്ഥാനത്തിരുന്ന യുണൈറ്റഡ് അതിനു ശേഷം ഇപ്പോഴാണ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.
യുണൈറ്റഡിന്‍റെ പല നീക്കങ്ങളും ശക്തിയോടെ എതിര്‍ത്ത ബർൺലി ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും വഴങ്ങാതെ പിടിച്ച് നിന്നു.രണ്ടാം പകുതിയില്‍ ആദ്യ 25 മിനുട്ട് മികച്ച പ്രതിരോധം കാഴ്ച്ചവച്ച ബർൺലിയെ തറപറ്റിക്കാന്‍ യുണൈറ്റഡിന് 71 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.റാഷ്ഫോര്‍ഡ് നല്‍കിയ ക്രോസ് വലയിലെത്തിച്ച് പൊഗ്ബ യുണൈറ്റഡിന്‍റെ ഹീറോയായി.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച പൊഗ്ബ ബർൺലിക്കെതിരെ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു എന്നും ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ ഈ കാണുന്ന ആവേശം ലീഗിലുടനീളം കാഴ്ചവക്കണം എന്നും വെളിപ്പെടുത്തി.