Foot Ball Top News

വിജയവഴിയില്‍ തിരിച്ചെത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍

January 12, 2021

വിജയവഴിയില്‍ തിരിച്ചെത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍

ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് വാസ്ക്കോയിലെ തിലക്ക് മൈദാനില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്സിയെ നേരിടും.കഴിഞ്ഞ നാല് മല്‍സരങ്ങള്‍ തോല്‍വി നേരിട്ട ബെംഗളൂരു എഫ്സി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണെങ്കില്‍ ഒരു ജയം  നേടിയിട്ട് ആറ് മല്‍സരത്തോളം ആയി.

ഇരു ടീമുകളും തൊട്ടടുത്ത സ്ഥാനങ്ങളില്‍ തുടരുന്നതിനാല്‍ ഇന്നതെ പോരാട്ടത്തിന് വാശിയേറും.ഇതിന് മുന്നേ ഡിസംബര്‍ എട്ടിന് ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ച്  ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.ഇരു ടീമുകളും രണ്ടു വീതം ഗോള്‍ വീതം നേടിയിരുന്നു.ഐഎസ്എലില്‍ ആകെ ഇരു ടീമുകളും ഒന്‍പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അതില്‍ അഞ്ചു വിജയങ്ങള്‍ നേടിയ ബെംഗളൂരു എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മേല്‍ അതിപത്ഥ്യം പുലര്‍ത്തുന്നു.

Leave a comment