53 ആം വയസ്സില്‍ കോണ്‍ട്രാക്റ്റ് നീട്ടി ജാപ്പനീസ് ഫുട്ബോള്‍ പ്രൊഫഷണല്‍ കസുയോഷി മിയൂറ
ജാപ്പനീസ് താരം കസുയോഷി മിയൂറ തന്റെ 53 ആം വയസ്സിൽ ജെ 1 ലീഗ് ടീമായ യോകോഹാമയുമായി പുതിയ കരാർ ഒപ്പിട്ടു.ജാപ്പനീസ് പ്രൊഫഷണൽ ഫുട്ബോളിലെ ഏറ്റവും പ്രായം ചെന്ന ഗോൾ സ്‌കോററായ ‘കിംഗ് കസു’ തന്റെ പതിനേഴാം സീസണിൽ ക്ലബ്ബുമായി വീണ്ടും ഒരു കൊല്ലത്തേക്ക് തുടരാന്‍ തീരുമാനിച്ചു.ജെ 1 ലീഗ് കാമ്പെയ്ൻ നടക്കാനിരിക്കുന്നതിന്റെ തലേദിവസം ഫെബ്രുവരി 26 ന് മിയൂറയ്ക്ക് 54 വയസ്സ് തികയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് ലീഗ് മത്സരങ്ങൾ മാത്രം നടത്തിയിട്ടും തന്റെ ഫുട്‌ബോളിനോടുള്ള പ്രതീക്ഷയും അഭിനിവേശവും വർദ്ധിക്കുകയാണെന്ന് ക്ലബ് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ മിയൂറ പറഞ്ഞു.തെസ്പ കുസാറ്റ്സു ഗുൻമയ്‌ക്കെതിരെ 1-0 ന് ജയിച്ച മല്‍സരത്തില്‍ ആയിരുന്നു മിയൂറയുടെ അവസാന ഗോൾ.ജപ്പാനിൽ നടന്ന ഒരു പ്രൊഫഷണൽ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി അദ്ദേഹം മാറുകയും ചെയ്തു.