ചെല്‍സി അകാഡെമി ഒരാഴ്ച്ച അടച്ചിട്ടേക്കും
കളിക്കാർക്കും പരിശീലകർക്കും 20 കോവിഡ് പോസിറ്റീവ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച വീട്ടിൽ നിൽക്കണമെന്ന് നിർദ്ദേശം നൽകി കൊണ്ട് ചെൽസി തങ്ങളുടെ അക്കാദമി കെട്ടിടം അടച്ചിട്ടു.ഓരോ ടീമിനും പരിശീലനത്തിന് വേറെ സ്ഥലം നല്‍കിയതിനാല്‍ ഫ്രാങ്ക് ലാംപാർഡിന്റെ സീനിയര്‍ ടീം സ്‌ക്വാഡിനെയും എമ്മ ഹെയ്‌സിന്റെ വനിതാ ടീമിനെയും ബാധിക്കില്ല.
ചെൽസി സ്ഥിതിഗതികൾ നിരന്തരമായ അവലോകനത്തിലാക്കും, ബാധിച്ചവർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വീട്ടിൽ സ്വയം ഐസോലേഷനില്‍ കഴിഞ്ഞേക്കും.23 വയസ്സിന് താഴെയുള്ള എല്ലാ കളിക്കാരെയും സ്ഥിരമായി അക്കാദമിയിൽ പരീക്ഷിക്കാൻ ചെൽസി നീക്കങ്ങള്‍ നടത്തിയതാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വരാനുള്ള കാരണം.ഇങ്ഗ്ളണ്ടിലെ എല്ലാ ആളുകളും നിയമം പാലിക്കുന്നുണ്ട് അതിനാല്‍ താരങ്ങള്‍ക്ക് ഒരോഴിവ് കഴിവും പറയാന്‍ പാടില്ല അവര്‍ വീടുകളില്‍ പ്രീമിയര്‍ ലീഗ് ചട്ട പ്രകാരം സ്വയം ഒറ്റക്ക് കഴിയേണ്ടതുണ്ട് എന്നും ലംപാര്‍ഡ് വെളിപ്പെടുത്തി.