മെസ്സി ഗ്രീസ്മാന്‍ സഖ്യത്തിന് ഇരട്ട ഗോള്‍
എതിരിലാത്ത നാല് ഗോള്‍ നേടിയ ബാഴ്സ വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നേടി പോയിന്‍റ് പട്ടികയില്‍ വീണ്ടും റയലും അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ദൂരം കുറച്ചിരിക്കുന്നു.ബാഴ്സക്ക് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത് മെസ്സിയും ഗ്രീസ്മാനും ആണ്.ഇരുവരും ഇരട്ട ഗോള്‍ നേടി ബാഴ്സലോണയുടെ ഗോള്‍ ക്ഷാമത്തിന് ഒരറുതി വരുത്തി.
മല്‍സരം തുടങ്ങി 12 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഗ്രനാഡയെ സമ്മര്‍ദത്തില്‍ ആക്കി ബാഴ്സ.പിന്നീട് ക്യാപ്റ്റന്‍ മെസ്സി 35,42 മിനുട്ടുകളില്‍ നേടിയ ഗോളുകള്‍ ബാഴ്സയുടെ ലീഡ് നില വര്‍ദ്ധിപ്പിച്ചു.കുറെ കാലത്തിനു ശേഷമാണ് ഒരു ഫ്രീകിക്ക് ഗോളിലൂടെ മെസ്സി ഒരു ഗോള്‍ നേടുന്നത്.രണ്ടാം പകുതിയില്‍ ഒരു ഗോള്‍ നേടാന്‍ മാത്രമേ ബാഴ്സക്ക് കഴിഞ്ഞുള്ളൂ.ഈ സീസണിലെ മോശം പ്രകടനത്തിന് ഏറെ പഴി കേള്‍ക്കുന്ന ഗ്രീസ്മാന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയ മികച്ച ഒരു അവസരം ആണീ മല്‍സരത്തിലെ പ്രകടനം.






































