European Football Foot Ball Top News

റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും ഒക്കെ പേരെസ് തന്നെ – അന്റോണിയോ കസ്സാനോ

January 9, 2021

റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും ഒക്കെ പേരെസ് തന്നെ – അന്റോണിയോ കസ്സാനോ

റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും” ഒക്കെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്  ആണെന്ന് അന്റോണിയോ കസ്സാനോ.റയലില്‍ വെറും രണ്ടു കൊല്ലം മാത്രം ചിലവഴിച്ച താരം  പേരെസിന്‍റെ റയലിലെ സുപ്രധാന പങ്ക് വ്യക്തമാക്കി.

“ഞാൻ റയൽ മാഡ്രിഡിലായിരുന്നു, ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.അവിടെ ഫ്ലോറന്റിനോ പെരസ് മാർപ്പാപ്പയും രാജാവും കർദിനാളും ആണ്.മോഡ്രിച്ച് എങ്ങനെ ക്ലബില്‍ തുടരുന്നു എന്നു നോക്കൂ.അദ്ദേഹം ബലോണ്‍ ഡി ഓര്‍ നേടിയത് തന്നെ നോക്കുക.ഇതേ സംഭവം തന്നെയാണ് കന്നവരോയുടെ കാര്യത്തിലും നടന്നത്.മെസ്സി ബലോണ്ടി ഓര്‍ റേസ് നടത്തുന്നത്  റൊണാള്‍ഡോയുമായല്ല അത് പേരെസിനൊപ്പം ആണ് എന്ന സ്ലാട്ടന്‍ പറഞ്ഞ തമാശ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.”ഇറ്റലിയിലെ മുൻ അന്താരാഷ്ട്ര കസ്സാനോ ക്രിസ്റ്റ്യൻ വിയേരിയുടെ പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

Leave a comment