European Football Foot Ball Top News

ബ്രൂണോ ഫെര്‍ണാണ്ടസിനെ റോസ്റ്റ് ചെയ്ത് റോയ് കീന്‍

January 7, 2021

ബ്രൂണോ ഫെര്‍ണാണ്ടസിനെ റോസ്റ്റ് ചെയ്ത് റോയ് കീന്‍

സിറ്റിക്കെതിരെ പരാജയപ്പെട്ടതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെ റോസ്റ്റ് ചെയ്ത് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ആയ റോയ് കീന്‍.പകുതി സമയം പുനരാരംഭിച്ചതിന് അഞ്ച് മിനിറ്റിന് ശേഷം ജോൺ സ്റ്റോൺസ് സന്ദർശകർക്ക് ലീഡ് നൽകി,മല്‍സരത്തിന്റെ  അവസാന ഘട്ടത്തിൽ ഫെർണാണ്ടീഞ്ഞോയുടെ ഗോള്‍  ഈഎഫ്എല്‍ കിരീടം നേടാനുള്ള യുണൈറ്റഡ് മോഹങ്ങള്‍ തല്ലിക്കെടുത്തി.

എളുപ്പമല്ല, ഫുട്ബോൾ ട്രോഫികൾ നേടുന്നത് എളുപ്പമല്ല,”  പഴയ റെഡ് ഡേവിളുമായുള്ള താരതമ്യം നിലനില്‍ക്കേ കീൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.”ഫെർണാണ്ടസിന് വളരെയധികം പ്രശംസ ലഭിച്ചിട്ടുണ്ട്, കഴിഞ്ഞ ഒരു മാസമായി ആളുകൾ അദ്ദേഹത്തെ എറിക് കാന്റോണ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നു. പക്ഷേ കന്റോണ ട്രോഫികള്‍ നേടികൊടുത്തിട്ടുണ്ട്.ഫെർണാണ്ടസ് ഇന്ന് രാത്രി കൂടുതലായി ഒന്നും ചെയ്തില്ല. മികച്ച കളിക്കാർ വലിയ അവസരങ്ങളിൽ നന്നായി പ്രകടനം കാഴ്ചവക്കും.ഇനിയും യുണൈറ്റഡിന് ചാമ്പ്യന്‍ മെന്‍റാലിറ്റി ഉള്ള രണ്ടോ മൂന്നോ താരങ്ങള്‍ വേണം.”

Leave a comment