European Football Foot Ball Top News

യുവന്‍റസിന് വേണ്ടി ഇത്തവണ ചലിച്ചത് ചീസയുടെ ബൂട്ടുകള്‍

January 7, 2021

യുവന്‍റസിന് വേണ്ടി ഇത്തവണ ചലിച്ചത് ചീസയുടെ ബൂട്ടുകള്‍

ബുധനാഴ്ച രാത്രി സാൻ സിറോയിൽ എസി മിലാനെതിരെ 3-1 ന് ജയിക്കാൻ ഫെഡറിക്കോ ചിസയും വെസ്റ്റൺ മക്കെന്നിയും യുവന്റസിനെ സഹായിച്ചു.ലീഗില്‍ ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത എ‌സി മിലാനെ അവരുടെ ഹോമില്‍ വച്ച് തന്നെ പരാജയപ്പെടുത്തിയ യുവന്‍റസ് ഇപ്പോഴും ലീഗ് നേടാനുള്ള സാധ്യത ലിസ്റ്റില്‍ തങ്ങളുടെ സജീവ സാന്നിധ്യം തെളിയിച്ചു.

20 മിനുട്ടിന് തൊട്ടുമുമ്പ് ചിസ സന്ദർശകരെ മുന്നിലെത്തിച്ചു.ആദ്യ പകുതി തീരാന്‍ ഇരിക്കെ കലാബ്രിയയിലൂടെ തിരിച്ചടിച്ച മിലാന്‍ ഒരു മടങ്ങി വരവ് പ്രതീക്ഷിച്ചു എന്നാല്‍ രണ്ടാം പകുതിയില്‍ ചീസ തന്റെ രണ്ടാം ഗോള്‍ നേടി വീണ്ടും മിലാന് മേല്‍ പ്രതിരോധം തീര്‍ത്തു.76 ആം മിനുട്ടില്‍ വെസ്റ്റണ്‍ മക്കെന്‍സിയുടെ ഗോളും അകൌണ്ടില്‍ കേറിയതോടെ മിലാനുമായുള്ള പോയിന്‍റ് വിത്യാസം ഏഴാക്കി കുറച്ചു യുവേ വീണ്ടും ലീഗ് പ്രതീക്ഷകള്‍ പുതുക്കി.

Leave a comment