പടിക്കില്‍ കലമുടച്ച് ഇന്‍റര്‍ മിലാന്‍
സെരി എയിൽ ഇന്റർ മിലാന്റെ എട്ട് മല്‍സരങ്ങളുടെ വിജയ പരമ്പര അവസാനിച്ചു.ഇന്നലെ ഒരു വിജയം നേടാന്‍ കഴിയുമായിരുന്നു എങ്കില്‍ ലീഗ് ടോപ്പേഴ്സ് ആവാന്‍ ഇന്‍റര്‍ മിലാന് കഴിയുമായിരുന്നു.സാംപ്ഡോറിയ ഇന്‍റര്‍ മിലാനെ 2-1 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെടുത്തി.ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ വഴങ്ങിയ മിലാന്‍ 65 ആം മിനുട്ടില്‍ സ്റ്റെഫാന്‍ ഡേ വൃജ് നേടിയ ഗോളോടെ നേരിയ പ്രതീക്ഷ നല്‍കി.അന്റോണിയോ കാന്‍റ്റിവ(23),കേറ്റ ബാല്‍ഡിയോ ടിയാവോ (38) എന്നിവര്‍ ആണ് സാംപ്ഡോറിയ സ്കോറര്‍മാര്‍.
11 ആം മിനുട്ടില്‍ അലെക്സിസ് സാഞ്ചസ് പാഴാക്കിയ പെനാല്‍ട്ടി ഇപ്പോള്‍ ഇന്‍ററിനേ വേട്ടയാടുന്നുണ്ടായിരിക്കും.അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലുകാക്കൂ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നില്ല.63 ആം മിനുട്ടില്‍ അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നു എങ്കിലും ഒരു തിരിച്ചുവരവ് നടത്താനുള്ള ശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.






































