European Football Foot Ball Top News

ലിവര്‍പ്പൂള്‍ സിസ്റ്റത്തെ തകര്‍ക്കരുത് എന്നു ഡേവിഡ് ജയിംസ്

January 6, 2021

ലിവര്‍പ്പൂള്‍ സിസ്റ്റത്തെ തകര്‍ക്കരുത് എന്നു ഡേവിഡ് ജയിംസ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ “ദ്രുത പരിഹാരം” തേടിക്കൊണ്ട് ലിവർപൂൾ പുതിയ  റിക്രൂട്ട്‌മെന്‍റ്  നടത്താന്‍  സാധ്യതയില്ലെന്ന് ഡേവിഡ് ജെയിംസ് പറയുന്നു.ഇപ്പോള്‍ ആന്‍ഫീല്‍ഡില്‍ ആരും പേടിക്കേണ്ട സാഹചര്യം ഒന്നും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.സീസണ്‍ തുടക്കം മുതല്‍ തിരക്കേറിയ മല്‍സര ഷെഡ്യൂളുകളെ കുറ്റപ്പെടുത്തിയ ക്ലോപ്പിന് ഇപ്പോള്‍ ആന്‍ഫീല്‍ഡില്‍ തന്റെ കരിയറില്‍ ആദ്യമായി വളരെ ഏറെ സമ്മര്‍ദം നേരിടേണ്ടി വരുന്നു.

“ട്രാൻസ്ഫർ വിൻഡോകളെക്കുറിച്ച് ഞാൻ എപ്പോഴും ശ്രദ്ധാലുവാണ്. ഈ സമയത്തെ സാമ്പത്തികമായി ബന്ധപ്പെട്ട് എല്ലാ ക്ലബ്ബുകളും ഒരുപോലെയാണ്. നിങ്ങൾ ആരെയെങ്കിലും ടീമിലേക്ക് കൊണ്ടുവരാൻ പോകുകയാണെങ്കിൽ ആരെ മാറ്റിനിര്‍ത്താന്‍ ആണ് നിങ്ങള്‍ പറയുന്നത്.ക്ലോപ്പിന്റെ റിക്രൂട്ട്മെന്‍റ് മോഡല്‍ അതിശയകരം ആണ്.ആ ഒരു സിസ്റ്റത്തെ  വെറുതെ ഊഹത്തിന്റെ പേരില്‍ കീഴ്മേല്‍ മരിക്കരുത്.”

Leave a comment