ഭാവി ലിവര്‍പ്പൂള്‍ മാനേജരായി ജെറാര്‍ഡിനെ പിന്തുണച്ച് ഫിൽ തോംസൺ
ക്ലോപ്പിന് നിലവില്‍ ഒരു പിന്‍ഗാമിയെ നോക്കുന്നത് ലിവര്‍പൂളിന് നല്ല ഒരു വാര്‍ത്തയാകില്ല എന്നും എന്നാല്‍ മുന്‍ താരം ആയ സ്റ്റീവന്‍ ജെറാര്‍ഡ് നല്ല ഒരു ഓപ്ഷന് ആണെന്നും ഫിൽ തോംസൺ പറയുന്നു.ചാമ്പ്യൻസ് ലീഗിലേക്കും പ്രീമിയർ ലീഗ് വിജയങ്ങളിലേക്കും ക്ലബ്ബിനെ നയിച്ച ക്ലോപ്പ് 2024 ലെ വേനൽക്കാലം വരെയുള്ള കരാറില്‍ ബന്ധപ്പെട്ടിരിക്കുന്നു.
ലിവർപൂളിൽ യൂർഗൻ ക്ലോപ്പിന് ശേഷം സ്റ്റീവന്‍ നല്ലൊരു അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു.റേന്‍ജേര്‍സ് മാനേജര്‍ ആയിരുന്ന ഗ്രെയിം ഹൌനസിനെ ലിവര്‍പ്പൂള്‍ മാനേജര്‍ സ്ഥാനം നല്കിയ പോലെ ഒരു അവസരം ആണ് ജെറാര്‍ഡിന് നല്‍കേണ്ടത്.നിലവിലെ റേഞ്ചെര്സ് മാനേജര്‍ ആയ ജെറാര്‍ഡ് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.ഹൌനസ് റേഞ്ചെര്സില് ഉണ്ടായിരുന്ന പോലെ ഒരു കാലമേ അല്ല ഇപ്പോള്‍.സമ്മര്‍ദത്തിലും ജെറാര്‍ഡ് മികച്ച് നില്ക്കുന്നു.”തോംസൺ പാഡി പവറിന്റെ പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.






































