എത്രയും പെട്ടെന്ന് ഒരു ഡിഫന്‍ററെ ലിവര്‍പ്പൂള്‍ സൈന്‍ ചെയ്യണം എന്നു കാരാഗര്‍
2021 ൽ ലിവർപൂൾ അവരുടെ പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തണം എങ്കില്‍ ഒരു സെന്റർ ബാക്കിനെ വാങ്ങണമെന്ന് ജാമി കാരാഗർ.ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു എങ്കിലും സിറ്റി,യുണൈറ്റഡ്,ലേയ്സെസ്റ്റര്‍ എന്നിവര്‍ വലിയ വെല്ലുവിളികള്‍ ആണ് ഉയര്‍ത്തുന്നത്.
സതാംപ്ടണിൽ 1-0 ന് തോറ്റതിന് ശേഷം അദ്ദേഹം സ്കൈ സ്പോർട്സിനോട് പറഞ്ഞു: “സെന്റർ ബാക്ക് വാങ്ങുന്നില്ലെങ്കിൽ ലിവർപൂൾ ലീഗ് നേടില്ല.വാന്‍ ഡൈക്കിന് പരിക്ക് പറ്റിയപ്പോള്‍ തന്നെ ഞാന്‍ എല്ലാവരോടും ഒരു ഡിഫന്‍ററുടെ വിടവ് നികത്തേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞിരുന്നു.“അവർ ജോർദാൻ ഹെൻഡേഴ്സണെ സെന്റർ ബാക്കിൽ കളിപ്പിച്ചു.അദ്ദേഹത്തിന്റെ പ്രൊഫൈലിന് പറ്റിയ റോള്‍ അല്ല അത്.എന്നാലും അദ്ദേഹം തന്‍റെ പരമാവധി ശ്രമിക്കുന്നുണ്ട്.”ഇത്രയും പറഞ്ഞ അദ്ദേഹം ലിവര്‍പൂളിന്‍റെ ഗോള്‍ നേടാനുള്ള കഴിവ് കാണാന്‍ ആകുന്നില്ല എന്നും പരാതിപ്പെട്ടു.






































