ഇരട്ട ഗോള്‍ നേടി റോണോ
ഞായറാഴ്ച ടൂറിനിൽ ഉഡിനീസിനെതിരെ 4-1 ന് യുവന്റസ് വിജയിച്ചു.രണ്ടുതവണ ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത റൊണാള്‍ഡോയാണ് യുവന്റസിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത്.മൂന്നു വിലപ്പെട്ട പോയിന്റുകള്‍ നേടിയ യുവന്റസ് നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനതാണ്.
31-ാം മിനിറ്റിൽ ആരോൺ റാംസെയുടെ പാസ് സ്വീകരിച്ച റൊണാള്‍ഡോ സ്കോറിങ്ങിന് തുടക്കം കുറിച്ചു.49 ആം മിനുട്ടില്‍ ഫെഡറിക്കോ ചീസക്ക് വേണ്ടി ഗോള്‍ മറിച്ച് നല്കിയ റൊണാള്‍ഡോ വീണ്ടും യുവന്റസിന് വേണ്ടി ശക്തമായ നീക്കങ്ങള്‍ കാഴ്ചവച്ചു.മൂന്നാം ഗോളും പിറന്നത് റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നാണ്.എക്സ്ട്രാ ടൈമില്‍ യുവന്റസിന് വേണ്ടി നാലാം ഗോള്‍ നേടി ഡിബാലയും സ്കോറിങ് പട്ടികയില്‍ ഇടം പിടിച്ചു.ഉഡിനീസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് 90 ആം മിനുട്ടില്‍ മാര്വിന് സീഗെല്ലര് ആണ്.






































