വിജയവഴി തുടരാന്‍ റയല്‍ മാഡ്രിഡ്
തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിടുന്ന റയല്‍ മാഡ്രിഡ് നാളെ ഇന്ത്യന്‍ സമയം ഒന്നരക്ക് മുന്‍സിപ്പല്‍ ഡി ഇപ്പുരുവ സ്റ്റേഡിയത്തില്‍ വച്ച് ഐബറിനെ നേരിടും.റയല്‍ മാഡ്രിഡ് നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡും രണ്ടാം സ്ഥാനത്തുള്ള റയൽ സോസിഡാഡിനെയും മറികടക്കാന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ എല്ലാം മികച്ച പ്രകടനം റയലിന് കാഴ്ചവയ്ക്കേണ്ടി വരും.
റയലിന് പ്രശ്നം വരുന്നത് സ്തിരതയിലായ്മയാണ്.പല മുന്‍ നിര ക്ലബുകളെ പരാജയപ്പെടുത്തിയ റയല്‍ ദുര്‍ബലരോട് കാലിടറുന്ന കാഴ്ച ഈ സീസണിലേ സ്ഥിരം കാഴ്ച്ചയാണ്.ഷക്തറിന്നെതിരെ പരാജയപ്പെട്ടതിന് ശേഷം റയല്‍ ഒരു പുതു ജീവന്‍ നേടിയ മട്ടാണ്.അതിനു ശേഷം ഏത് മല്‍സരത്തിലും അവര്‍ തോറ്റിട്ടില്ല.സസ്പെന്‍ഷന്‍ മൂലംകഴിഞ്ഞ മല്‍സരം നഷ്ട്ടപ്പെടുത്തിയ കസമീരോ ഇന്നു ആദ്യ ഇലവനില്‍ തിരികെയെത്തും.






































