European Football Foot Ball Top News

ലീഡ്സ് യുണൈറ്റഡിനെതിരെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

December 20, 2020

ലീഡ്സ് യുണൈറ്റഡിനെതിരെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ഓൾഡ് ട്രാഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്  ലീഡ്സ് യുണൈറ്റഡിനെ നേരിടും, 2004 ഫെബ്രുവരിക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ ലീഗ് കൂടിക്കാഴ്ചയാണിത്.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ഇന്നൊരു വിജയം നേടാന്‍ ആയാല്‍ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് ഏതാണ്‍ കഴിഞ്ഞേക്കും.

ഈ സീസണില്‍ യുണൈറ്റഡിന്‍റെ ഹോമിലെ പ്രകടനം തീര്‍ത്തൂം നിരാശാജനകം ആണ്.കൂടാതെ കഴിഞ്ഞ മല്‍സരത്തില്‍ ന്യൂ കാസിലിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞിട്ടുള്ള വരവാണ് ലീഡ്സ് യുണൈറ്റഡ്.കഴിഞ്ഞ മൂന്നു മല്‍സര്‍ങ്ങളില്‍ പരിക്ക് മൂലം വിശ്രമത്തില്‍ ആയിരുന്ന എഡിസണ്‍ കവാനി ഇന്നതെ മല്‍സരത്തില്‍ ഒരുപക്ഷേ  മാഞ്ചെസ്റ്ററിനായി ബൂട്ട് കെട്ടിയേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

Leave a comment