European Football Foot Ball Top News

സതാംട്ടനിലേക്ക് പറക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി

December 19, 2020

സതാംട്ടനിലേക്ക് പറക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി

പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍  ശനിയാഴ്ച  മാഞ്ചസ്റ്റർ സിറ്റി  സതാംപ്ടണിലേക്കുള്ള യാത്ര നടത്തും.ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് ഇരുവരും തമ്മില്‍ സെന്‍റ്  മേരീസ് സ്റ്റേഡിയത്തില്‍ വച്ച് ഏറ്റുമുട്ടുന്നത്.ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ലിവര്‍പൂളിനെക്കായിലും ഒരു മല്‍സരം കുറവ് കളിച്ച മാഞ്ചെസ്റ്റര്‍ സിറ്റി എട്ട് പോയിന്റുകള്‍ക്ക് ലിവര്‍പൂളിന് പിന്നില്‍ ആണ്.ഇന്നതെ ഒരു വിജയം  ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ ഉള്ള അവരുടെ ലക്ഷ്യത്തെ സാധൂകരിക്കും.

പതിമൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിജയം കരസ്ഥമാക്കിയ സതാംട്ടന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ ആഴ്സണലിനെ സമനിലയില്‍ തളച്ച അവര്‍  പല മുന്‍ നിര ടീമുകള്‍ക്കും ഭീഷണി സൃഷ്ട്ടിച്ചിരുന്നു.ഇന്നതെ മല്‍സരം സിറ്റിക്ക് ശരിക്കും ഒരു പരീക്ഷണം തന്നെ ആയിരിക്കും.

 

Leave a comment