ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലിവര്‍പ്പൂള്‍
ക്രിസ്റ്റൽ പാലസ് മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും പുതിയ ലീഗ് ടോപ്പേഴ്സുമായ ലിവർപൂളിനെ ശനിയാഴ്ച സെൽഹർസ്റ്റ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആണ് ഇരുവരും തമ്മിലുള്ള പോരാട്ടം.ടോട്ടൻഹാം ഹോട്സ്പറിനെതിരെ ബുധനാഴ്ച രാത്രി 2-1 ന് ജയിച്ചതിനെ തുടര്‍ന്നു പ്രീമിയർ ലീഗ് പട്ടികയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് എത്തി.
തിയാഗോ അൽകന്റാര പരിശീലന മൈതാനത്ത് തിരിച്ചെത്തിയെന്ന വാർത്ത ലിവർപൂളിന് വളരെ അധികം സന്തോഷം നല്കുന്ന വാര്‍ത്തയാണ്.ദ്ദേഹം ഇനിയും പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങിവന്നിട്ടില്ല അതിനാല്‍ ക്രിസ്മസ് കഴിഞ്ഞേ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് ആകൂ.ലിവര്‍പൂളിന് മല്‍സരക്രമം വളരെ ടൈറ്റ് ആണെന്ന് ഈ അടുത്ത് ക്ലോപ്പ് വെളിപ്പെടുത്തിയിരുന്നു.ലിവര്‍പൂളിലേ പല മികച്ച താരങ്ങളും ഇപ്പൊഴും പാര്‍ക്കിന്റെ പിടിയിലാണ് എന്നത് അദ്ദേഹത്തിനെ വല്ലാതെ ദേഷ്യത്തില്‍ ആക്കുന്നു.






































