മെസിക്ക് വേണ്ടി പിഎസ്ജിയുമായി മല്‍സരിക്കാനുള്ള സാമ്പത്തികം ബാഴ്സക്കാവില്ല എന്നു അഗസ്റ്റി ബെനഡിറ്റോ
ലയണൽ മെസ്സിയേ കൊണ്ടുവരാന്‍ ലിഗ് 1 ക്ലബ് തീരുമാനിച്ചാൽ ലിഗ ഭീമന്മാർക്ക് പാരീസ് സെന്റ് ജെർമെയ്നുമായി മത്സരിക്കാൻ പ്രയാസമാണെന്ന് ബാഴ്‌സലോണ പ്രസിഡന്റ് സ്ഥാനാർത്ഥി അഗസ്റ്റി ബെനഡിറ്റോ സമ്മതിച്ചു.ഈ സീസണ്‍ കഴിഞ്ഞാല്‍ മെസ്സിയും ബാഴ്സയുമായുള്ള കോണ്‍ട്രാക്റ്റ് കാലാവധി തീര്‍ന്നേക്കും.പിഎസ്ജിയും സിറ്റിയും ആണ് താരത്തിനെ വാങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍.
“അദ്ദേഹം ബാഴ്‌സലോണയിൽ തുടരാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി.കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്ന് ലിയോ മെസ്സി പറയുന്നത് ഞാൻ ഞെട്ടലോടെ ആണ് കേട്ടത്.മെസ്സിയുടെ പ്രശ്നം സാമ്പത്തികം ആണെങ്കില്‍ പിഎസ്ജിയുമായി കട്ടക്ക് നില്ക്കാന്‍ ബാഴ്സക്കാവില്ല.അവര്‍ ഖത്തറിന്‍റെ പ്രതിനിധികള്‍ ആണ്.അവര്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.”






































