European Football Foot Ball Top News

യുണൈറ്റഡിന് ജയം

December 18, 2020

യുണൈറ്റഡിന് ജയം

മാർക്കസ് റാഷ്‌ഫോർഡ് നേടിയ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തില്‍  ഷെഫീൽഡ് യുണൈറ്റഡിനെ 3-2 ന് പരാജയപ്പെടുത്തിയ യുണൈറ്റഡ് ഇപ്പോള്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് എത്തി.എവേ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഒന്‍പതാം വിജയം നേടിയ യുണൈറ്റഡ് ആദ്യം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് വീരോചിതമായ തിരിച്ചുവരവ് നടത്തിയത്.

5 ആം മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയ യുണൈറ്റഡ് 26 ആം മിനുട്ടില്‍ റാഷ്ഫൊര്‍ഡ് നേടിയ ഗോളില്‍ സ്കോര്‍  സമനിലയാക്കി.ഏഴു മിനുട്ടിനുലുളില്‍ തന്നെ മാര്‍ഷ്യല്‍ യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.റാഷ്ഫോര്‍ഡ് സെക്കന്‍റ് ഹാഫില്‍  തന്‍റെ രണ്ടാം ഗോള്‍ നേടിയത്തോടെ മല്‍സരം യുണൈറ്റഡിന്റെ വരുതിയില്‍ ആയി കഴിഞ്ഞു.എന്നാല്‍ അവസാന കുറച്ച് നിമിഷത്തേക്ക് യുണൈറ്റഡിന് ആദി നല്‍കി കൊണ്ട്  87 ആം മിനുട്ടില്‍ ഡേവിഡ് മക്ഗോള്‍റിക്ക് തന്‍റെ രണ്ടാമത്തെ ഗോള്‍ നേടി.പിന്നീട് കണ്ടത് കളി തീരും വരെ ഡിഫന്‍സില്‍ ഊന്നി കളിക്കുന്ന യുണൈറ്റഡിനെ ആയിരുന്നു.

Leave a comment