European Football Foot Ball Top News

ഫിര്‍മിഞ്ഞോ ആന്‍ഫീല്‍ഡിലെ നായകന്‍

December 17, 2020

ഫിര്‍മിഞ്ഞോ ആന്‍ഫീല്‍ഡിലെ നായകന്‍

ലിവർപൂൾ ടോട്ടൻഹാം ഹോട്‌സ്പറിനെ 2-1ന് ആൻഫീൽഡിൽ പരാജയപ്പെടുത്തി. പ്രീമിയർ ലീഗ് പട്ടികയിൽ മൂന്ന് പോയിന്റ് ലീഡ് നേടിയ അവര്‍ ഇപ്പോള്‍ ലീഗില്‍ ഒന്നാം  സ്ഥാനത്താണ്.ലിവർപൂളിന് 28 പോയിന്റാണുള്ളത്,സ്പർസ് ഇപ്പോൾ 25 പോയിന്‍റും.മല്‍സരം അവസാന മിനുട്ട് വരെ സമനില ആയിരിയ്ക്കും ഫലം എന്നു തോന്നിച്ചെങ്കിലും ലിവര്‍പൂളിന്‍റെ തലവര മാറ്റിയത് 90 ആം മിനുട്ടിലെ റോബെര്‍ട്ടോ ഫിര്‍മിഞ്ഞോയുടെ ഗോള്‍ ആണ്.

26 ആം മിനുട്ടില്‍ ആണ് ആദ്യ ഗോള്‍ പിറന്നത്.ലിവര്‍പ്പൂള്‍ താരം ആയ സലാ 18 യാര്‍ഡ് ദൂരെ നിന്നു തൊടുത്ത ഷോട്ട് ഡിഫ്ലക്ഷനിലൂടെ വലയിലേക്ക് കേറി.വെറും ആറ് മിനുട്ട് കൊണ്ട് ലിവര്‍പൂളിന് മറുപടി നല്‍കാന്‍ ടോട്ടന്‍ഹാമിന് ആയി.ലോ സെല്‍സോ നല്‍കിയ പാസ് സണ്‍  ഹ്യൂങ് മിന്‍  അബദ്ധങ്ങള്‍ ഒന്നും കാണിക്കാതെ വലയിലേക്ക് തിരിച്ചുവിട്ടു.പിന്നീട് ഓരോ ഇടവേളകളില്‍ ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും ഒന്നും ഫലം കാണാതെ പോയി.

Leave a comment