European Football Foot Ball Top News

തോല്‍വിയല്ല ഇത്തവണ സമനില,അര്‍ട്ടേറ്റക്ക് അതൃപ്തി

December 17, 2020

തോല്‍വിയല്ല ഇത്തവണ സമനില,അര്‍ട്ടേറ്റക്ക് അതൃപ്തി

സമനിലയില്‍ കുരുങ്ങി ആഴ്സണല്‍.ലീഗില്‍ വിജയം കാണാതെ ആറ് മല്‍സരങ്ങള്‍ ആയി ആഴ്സണല്‍ തുടരുന്നു.സമനിലയാണ് നേടിയതെങ്കിലും ഇപ്പോള്‍ സതംട്ടന്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നത് 18 ആം മിനുട്ടില്‍ ആയിരുന്നു.തിയോ വാള്‍കോട്ട് തന്‍റെ മുന്‍ ക്ലബിനെതിരെ സ്കോര്‍ ചെയ്തു.അതിനു ശേഷം ആക്രമണം ശക്തം ആക്കിയെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ ആഴ്സണലിന് ആയില്ല.നികോളാസ് പെപ്പെ,ബുകായോ സക്ക എന്നിവര്‍ക്കു മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ആഴ്സണലിന് വേണ്ടി ഗോള്‍ നേടാന്‍ ആയത് ഔബ്മയെങ്ങിനായിരുന്നു.52 ആം മിനുട്ടിലെ ഗോള്‍ ആണ് ആഴ്സണലിനെ തോല്‍വിയില്‍ നിന്നും കരകേറ്റിയെത്ത്.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അര്‍ട്ടേറ്റ മല്‍സരഫലത്തില്‍ തീരെ സന്തുഷ്ടന്‍ അല്ലെന്ന് വെളിപ്പെടുത്തി.

Leave a comment