ഷാക്കയെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട് മാര്ട്ടിന് കിയോൺ
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ വിജയം കാണാന്‍ ആകാതെ നട്ടം തിരിയുന്ന ആഴ്സണലിന് ഇപ്പോള്‍ വളരെ മോശം കാലഘട്ടം ആണ്.വളരെയധികം വിജയം അനിവാര്യം ആയിരുന്ന മല്‍സരത്തില്‍ അനാവശ്യമായ ഫൌള് ചെയ്തതിനാല്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ഷാക്ക ടീമിന്റെ തോല്‍വിയില്‍ പങ്കാളി ആകുകയായിരുന്നു.താരത്തിനെ പുറത്തു ഇരുത്താന്‍ ആണ് അര്ട്ടേറ്റയോട് മാര്ട്ടിന് കിയോൺ ഉപദേശിക്കുന്നത്.
അര്‍ട്ടേറ്റക്ക് ആഴ്സണലിന്റെ പുരോഗതിക്കായി പല കാര്യങ്ങളും ചെയ്യാന്‍ ആകും.എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തെ വല്ലാതെ തളര്‍ത്തുന്നു.4-2-1-3ന് കളിക്കാനാണ് അർടെറ്റയുടെ പദ്ധതി. പക്ഷേ, അത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് രണ്ട് ലോകോത്തര സെൻട്രൽ മിഡ്ഫീൽഡർമാരെ ആവശ്യമാണ്.പാര്‍ട്ടേ നല്ല ഒരു ഓപ്ഷന് ആണ്.എന്നാല്‍ അദ്ദേഹത്തിനും ഇപ്പോള്‍ പരിക്ക്.ഷാക്കയെ തുടരാന്‍ അനുവദിക്കാന്‍ ആകില്ല.ഇപ്പോള്‍ തന്നെ അനവധി തെറ്റുകള്‍ അദ്ദേഹം വരുത്തി കഴിഞ്ഞു.”കിയോൺ ഡെയ്ലി മെയിലിനോട് പറഞ്ഞു.






































