കോമനെ വില്ക്കാന് ഉദ്ദേശിക്കുന്നില്ല എന്ന് ബയേണ്‍ ചെയര്മാന്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗെറ്റ് കിംഗ്സ്ലി കോമനെ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചു.ഓൾഡ് ട്രാഫോർഡിലേക്കുള്ള ട്രാന്‍സ്ഫര്‍ ടര്ഗറ്റ്കളില് ഫ്രാൻസ് വിംഗർ ഉള്‍പ്പെടുന്നു എന്ന് സ്കൈ സ്പോർട്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.ബോറുസിയ ഡോർട്മുണ്ടിൽ തുടരുന്ന ടോപ്പ് ടാർഗെറ്റ് ജാദോൺ സാഞ്ചോ ഡീല്‍ നടണിലെങ്കില് അവരുടെ പ്ലാന്‍ B യില്‍ ഉള്‍പ്പെടുന്ന താരം ആണ് കോമാന്.
എന്നാൽ ബയേൺ ചെയർമാൻ കാൾ-ഹീൻസ് രുംമെനിഗ്ഗെ താരത്തിനെ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വെളിപ്പെടുത്തി.ഈ സീസണില്‍ ജര്‍മന്‍ ബുണ്ടസ്ലിഗയില് മികച്ച ഫോം കാഴ്ചവയ്ക്കുന്ന താരം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിക്കെതിരെ വിജയ ഗോള്‍ നേടുകയും ചെയ്തിരുന്നു.2017 ല്‍ ആണ് കോമാന് യുവന്റസില്‍ നിന്നും മ്യൂണിക്കിലേക്ക് എത്തിയത്.






































