European Football Foot Ball Top News

ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ പുയിഗ് ചോര്‍ത്തി എന്നു കോമാന്‍

December 14, 2020

ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ പുയിഗ് ചോര്‍ത്തി എന്നു കോമാന്‍

ബാഴ്സയില്‍ വീണ്ടും നാടാകീയ രംഗങ്ങള്‍ എന്നു യൂറോപ്യന്‍ മാധ്യമങ്ങള്‍.താരം ബാഴ്സ ഡ്രെസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ റിക്കി പുയിഗ്  ചോര്‍ത്തി എന്നും കോമാന്‍ താരത്തിനോട് കയര്‍ത്ത് സംസാരിച്ചു  എന്നും സ്പാനിഷ് മാധ്യമമായ എല്‍ പൈസ് വെളിപ്പെടുത്തി.താരത്തിനെ ലോണില്‍ കൊടുക്കാന്‍ ആയിരുന്നു കോമാന്‍ ലക്ഷ്യം ഇട്ടത്.എന്നാല്‍ അദ്ദേഹത്തെ ലോണില്‍ കൊടുക്കാന്‍ ആരാധകര്‍ തുടങ്ങി  മുന്‍ താരങ്ങള്‍ വരെ ഇതിന് സമ്മതിച്ചിരുന്നില്ല.

അതോടെ താരത്തിന് തീരെ അവസരം ലഭിക്കാതെ പോയി.ലാമാസിയ അകാഡെമി താരം തന്‍റെ കേളിശൈലി കൊണ്ട് പല ദിക്കില്‍ നിന്നും ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.എന്നാല്‍ കഴിഞ്ഞ മൂന്ന് മാനേജര്‍മാരും താരത്തിനെ വേണ്ടപോലെ ഉപയോഗിക്കാന്‍ ശ്രമിച്ചില്ല.ഈ സീസണില്‍ മോശം ഫോമിന് പഴി കേള്‍ക്കുന്ന ബുസ്ക്കറ്റ്സിന് വീണ്ടും  വീണ്ടും  അവസരം നല്‍കാന്‍ കോമാന്‍ തയ്യാറാകുമ്പോള്‍ കുറച്ചു നിമിഷങ്ങളില്‍ ആണെങ്കിലും പിച്ചില്‍ വലിയ ഒരു മാറ്റം കൊണ്ട് വരാന്‍ കഴിഞ്ഞ പുയിഗിന് സമയം നല്‍കാന്‍ കോമാന്‍ തയ്യാറാകുന്നില്ല.

Leave a comment