ലിവര്‍പ്പൂള്‍ നിരയില്‍ ഇടം നേടാന്‍ കഴിവുള്ള ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍ മാത്രമാണ് എന്നു ഗ്രെയിം സൌനസ്
ഗ്രെയിം സൌനസിന്‍റെ അഭിപ്രായം അനുസരിച്ച് സ്പര്‍സ്നും ലിവര്‍പ്പൂളും തമ്മില്‍ വളരെ അധികം ദൂരം ഉണ്ടെന്നും ലിവര്‍പ്പൂള്‍ ടീമില്‍ ഇടും നേടാന്‍ സാധ്യത ഉള്ള ഒരേ ഒരു ടോട്ടന്‍ഹാം താരം ഹാര്‍ കെയിന്‍ മാത്രം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ടോട്ടന്‍ഹാം കിരീടം നിലനിര്‍ത്താന്‍ ഉള്ള ലിവര്‍പൂളിന്‍റെ ആഗ്രഹത്തെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ട് എന്നു പ്രവചനങ്ങള്‍ പല ദിക്കില്‍ നിന്നും കേള്‍ക്കുന്നുണ്ട്.
“എല്ലാ മേഘലയും നോക്കുകയാണെങ്കില്‍ ലിവര്‍പ്പൂള്‍ എത്ര ശക്തര്‍ ആണെന്ന് അറിയാന്‍ കഴിയും.ടോട്ടന്‍ഹാം ഇവരുടെ അടുത്ത് പോലും എത്തുമെന്ന് എനിക്ക് തോന്നുന്നില്ല.ലിവർപൂളിന്റെ നിരയിൽ ഇടം നേടുന്ന ഒരേയൊരു സ്പർസ് കളിക്കാരൻ കെയ്ൻ മാത്രമാണ്,സാദിയോ മാനെക്ക് ടോട്ടന്‍ഹാം താരം സണിനു കഴിയുന്നതെല്ലാം ചെയ്യാൻ കഴിയും, മാത്രമല്ല പിച്ചില്‍ ഒരു യുദ്ധത്തിനും അയാള്‍ തയ്യാറാണ്.”സൌനസ് ടൈംസിനോട് പറഞ്ഞു.






































