European Football Foot Ball Top News

എനിക്ക് ഒരു പുസ്തകം എഴുതി പിച്ചിലേക്ക് എറിയാൻ കഴിയില്ല! – ക്ലോപ്പ്

December 14, 2020

എനിക്ക് ഒരു പുസ്തകം എഴുതി പിച്ചിലേക്ക് എറിയാൻ കഴിയില്ല! – ക്ലോപ്പ്

ക്രെവൻ കോട്ടേജിൽ ഫുൾഹാമിനെതിരെ സമനില നേടിയതിൽ യൂർഗൻ ക്ലോപ്പ് മൊത്തം  ടീമിനെ കുറ്റപ്പെടുത്തുകയും അത് പോലെ  മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതും വളരെ ആധികം വിമര്‍ശനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം നിർദ്ദേശിച്ചു.ഫുള്‍ഹാമിനെതിരെ വളരെ ഏറെ പരാജയഭീതി നേരിട്ടത്തിന് ശേഷമാണ് സമനില ഗോള്‍ സലാ നേടിയത്.

“ഞങ്ങള്‍  തുടക്കത്തിൽ നന്നായി കളിച്ചില്ല.താരങ്ങള്‍ ഉറക്കം തൂങ്ങിയ പോല ആയിരുന്നു.അവരെ ഉണര്‍ത്തുന്നതിന് വേണ്ടി എനിക്ക് വല്ലതും  പേപ്പറില്‍  എഴുതി പിച്ചിലേക്ക് എറിഞ്ഞു അത് വായിച്ച് നോകാന്‍ പറയാന്‍ എനിക്ക്  കഴിയില്ല.അവര്‍ അവിടെ ചെയ്യേണ്ടിയിരുന്നത് എല്ലാം മറന്ന് ഒന്ന് കൂടി തുടങ്ങുക എന്നതാണ്.ഒരു നല്ല തുടക്കം വേണ്ടതാണ്.പക്ഷേ നിങ്ങൾക്ക് നല്ല തുടക്കം ലഭിച്ചിലെങ്കില്‍ വീണ്ടും വീണ്ടും പുതിയതായി ആരംഭിക്കാന്‍ ശ്രമിക്കുക.”ക്ലോപ്പ് സ്കൈ സ്പോർട്സിനോട് പറഞ്ഞു

Leave a comment