European Football Foot Ball Top News

പൊഗ്ബയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുണൈറ്റഡ് പഠിക്കണം എന്നു അര്‍സീന്‍ വെങ്കര്‍

December 14, 2020

പൊഗ്ബയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുണൈറ്റഡ് പഠിക്കണം എന്നു അര്‍സീന്‍ വെങ്കര്‍

പോൾ പോഗ്ബയുടെ സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി കൈകാര്യം ചെയ്യണമെന്ന് മുൻ ആഴ്സണൽ മാനേജർ ആഴ്സീന്‍  വെംഗർ.കഴിഞ്ഞയാഴ്ച ലോകകപ്പ് ജേതാവിന്റെ ദീർഘകാല ഭാവി യുണൈറ്റഡിനൊപ്പം അല്ലെന്ന് ഏജന്റ് മിനോ റയോള വെളിപ്പെടുത്തിയപ്പോൾ താരവും ഏജന്‍റും വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.എല്ലാ കാലത്തും താരം ഓവര്‍ റേറ്റഡ് ആയിരുന്നു എന്നു വരെ ആരോപണങ്ങള്‍ ഉയര്‍ന്നു.

“ഒരു കളിക്കാരന്റെ ഭാവി പദ്ധതി എന്തായാലും, അദ്ദേഹത്തിന്റെ താൽപ്പര്യവും ജോലിയും ഇന്നത്തെ ക്ലബിൽ പ്രകടനം നടത്തുകയാണെന്ന് നിങ്ങൾ വിശദീകരിക്കണം.അത് ക്ലബിന്‍റെ ഉത്തരവാദിത്തം ആണ്.അദ്ദേഹം മികച്ച ഒരു താരം ആണ്.ആര്‍ബി ലേപ്സിഗുമായുള്ള മല്‍സരത്തില്‍ വന്നയുടന്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.”വെംഗർ ESPN- ന്റെ ‘കോട്ട്  ഓഫ്‌സൈഡ്’ പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

Leave a comment