European Football Foot Ball Top News

സുവര്‍ണസരം മുതലെടുക്കാന്‍ കഴിയാതെ ലിവര്‍പ്പൂള്‍

December 14, 2020

സുവര്‍ണസരം മുതലെടുക്കാന്‍ കഴിയാതെ ലിവര്‍പ്പൂള്‍

ക്രെവൻ കോട്ടേജിലെ  കാണികൾക്ക് മുന്നിൽ ലിവർപൂളിനെ 1-1 സമനിലയിൽ തളച്ച് ഫുൾഹാം ഞെട്ടിച്ചു.ജയം നേടിയാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ ലിവര്‍പൂളിന് ആകുമായിരുന്നു.ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസ് മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഈ സുവര്‍ണാവസരം മുതലെടുക്കാന്‍ ലിവര്‍പൂളിന് ആയില്ല.തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ച ഫുള്‍ഹാം 13 ആം മിനുട്ടില്‍ ഗോള്‍ നേടേണ്ടിയിരുന്നു.എന്നാല്‍ ആലിസന്‍ ബെക്കറുടെ ഒരു  മികച്ച സേവ് ലിവര്‍പൂളിന്റെ ജീവന്‍ കാത്തു.

25-ാം മിനിറ്റിൽ ഫോർ‌വേഡ് ബോബി ഡെക്കോർ‌ഡോവ-റീഡ് ഒരു  മികച്ച ഫിനിഷിലൂടെ ലിവര്‍പൂളിനെതിരെ ആദ്യ ഗോള്‍ നേടി.മല്‍സരം ആദ്യ പകുതി പിന്നിട്ടപ്പോള്‍ വളരെ അധികം ദേഷ്യത്തില്‍ ഉള്ള ക്ലോപ്പിനെ ആയിരുന്നു കാമറയില്‍ കണ്ടത്.സമനില ഗോള്‍ നേടാന്‍ ലിവര്‍പൂളിന് 81 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.അബൂബകര്‍ കമാരക്കെതിരെ ഹാന്‍ഡ്ബോള്‍ വിളിച്ച റഫറി ലിവര്‍പൂളിന് പെനാല്‍ട്ടി അനുവദിച്ചു.പെനാല്‍ട്ടി എടുത്ത സലാ തെറ്റൊന്നും വരുത്താതെ തന്നെ സമനില ഗോള്‍ നേടി.

Leave a comment