European Football Foot Ball Top News

സമനില കുരുക്കില്‍ പെട്ട് ടോട്ടന്‍ഹാം

December 14, 2020

സമനില കുരുക്കില്‍ പെട്ട് ടോട്ടന്‍ഹാം

ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങി ടോട്ടന്‍ഹാം.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും  ഇപ്പൊഴും ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതിനാല്‍ ടോട്ടന്‍ഹാമിന് വലിയ നഷ്ട്ടബോധം ഉണ്ടാകാനിടയില്ല.മല്‍സരം കാണാന്‍ 2000 പേരെ സെല്‍ഹര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തിലേക്ക് അനുവദിച്ചിരുന്നു.

പതിവ് പോലെ ഹ്യൂങ് സണ്‍ ഒരുക്കിയ അവസരം മുതലാക്കി ടോട്ടന്‍ഹാമിന് വേണ്ടി 23 ആം മിനുട്ടില്‍ ഹാരി കെയിന്‍ ആദ്യ ഗോള്‍ നേടി.ആദ്യ ഗോളിന് ശേഷം ടോട്ടന്‍ഹാം ആക്രമണം തുടര്‍ന്നെങ്കിലും ശക്തമായ പ്രതിരോധം ആണ് ക്രിസ്റ്റല്‍ പാലസും കാഴ്ചവച്ചത്.മികച്ച രീതിയില്‍ പ്രത്യാക്രമണം കാഴ്ചവച്ച ക്രിസ്റ്റല്‍ പാലസ് മല്‍സരം 81 ആം മിനുട്ടില്‍ നില്‍ക്കേ ടോട്ടന്‍ഹാമിനെ ഞെട്ടിച്ച് കൊണ്ട് സമനില ഗോള്‍ നേടി.സമനില ഗോളിന് ശേഷം പല  പുതിയ താരങ്ങളെ  മോറിഞ്ഞോ പരീക്ഷിച്ചെങ്കിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Leave a comment