ചെല്‍സി ഫേവറിറ്റ്സ് അല്ല എന്ന് സ്കോട്ട് മീന്‍റോ
പ്രീമിയർ ലീഗ് കിരീടത്തിന് ചെൽസി ഇതുവരെ ഫേവറിറ്റ്സ് ആയിട്ടില്ല എന്നും എന്നാല്‍ ബ്ലൂസ് അവരുടെ ടീമിൽ “തികഞ്ഞ ബാലൻസ്” ഉള്ളതിനാല്‍ ലിവർപൂളിനു ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ചെല്‍സിക്ക് കഴിയും എന്നും സ്കോട്ട് മിന്റോ പറയുന്നു.നിലവില്‍ ലീഗ് നിലനിര്‍ത്താന്‍ ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന രണ്ടു ടീമുകള്‍ മാത്രമം ആണ് ഉള്ളത്. ടോട്ടന്‍ഹാം,ചെല്‍സി ഇരുവരും ഇപ്പോള്‍ ഒന്നും മൂന്നും സ്ഥാനങ്ങളില്‍ ആണ്.
“ചെല്‍സിയുടെ രണ്ടാം ഇലവൻ പോലും പ്രീമിയർ ലീഗിലെ ആദ്യ എട്ടിൽ ഇടം നേടാൻ പര്യാപ്തമാണ്.അവര്‍ ഇപ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്നു.എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ ആരും തന്നെ ചെല്‍സി ഫേവറിറ്റ്സ് ആണെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.നിലവില്‍ ലിവര്‍പൂളിനെ വെല്ലുവിളിക്കാന്‍ പോന്ന ഒരു ടീമും ഇല്ല എന്നാണ് ഞാന്‍ വിശവാസിക്കുന്നത്.”മുൻ ചെൽസി ഫുൾ ബാക്ക് സ്റ്റേഡിയം ആസ്ട്രോയോട് പറഞ്ഞു.






































