European Football Foot Ball Top News

മാര്‍ഷ്യല്‍ ഒരു സ്ട്രൈകര്‍ അല്ല എന്നു റെനെ മ്യുലെൻസ്റ്റീൻ

December 8, 2020

മാര്‍ഷ്യല്‍ ഒരു സ്ട്രൈകര്‍ അല്ല എന്നു റെനെ മ്യുലെൻസ്റ്റീൻ

ആന്റണി മാർഷൽ ഒരു സ്ട്രൈക്കര്‍ അല്ല എന്നു റെനെ മ്യുലെൻസ്റ്റീൻ.ഫ്രഞ്ചുകാരൻ വിങ്ങുളിൽ ആണ്  കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം വെളിപ്പെടുത്തി.ഈ സീസണിൽ തന്റെ പേരിന് രണ്ട് ഗോളുകൾ മാത്രമുള്ള 25 കാരനായ പ്രതിഭ, തന്റെ കരിയറിലെ ഭൂരിഭാഗവും വൈഡ് റോളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

മാർഷൽ ഒരു നല്ല കളിക്കാരനാണ്, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്ഥാനം ഇടത്  വശത്താണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു,അദ്ദേഹം ഒരു ഔട്ട് ആന്‍ഡ് ഔട്ട്  സ്ട്രൈക്കറാണെന്ന് ഞാൻ കരുതുന്നില്ല.ഒരു സ്ട്രൈകര്‍ക്ക് ഓരോ നിമിഷങ്ങളും വിത്യാസമുണ്ട്.ചില ഗോളുകള്‍ ചില അവസരങ്ങളില്‍ നേടേണ്ടതാണ്.എന്നാല്‍ അവര്‍ക്ക് അത് കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും സമ്മര്‍ദം വന്നേക്കും.മാര്‍ഷ്യലിന് പിഎസ്ജിക്കെതിരെ ലഭിച്ച അവസരം പോലെ.”സർ അലക്സ് ഫെർഗൂസന്‍റെ വലംകൈയായിരുന്ന റെനെ മ്യുലെൻസ്റ്റീൻ വെളിപ്പെടുത്തി.

Leave a comment