ആഴ്സണലിന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല – മാര്ട്ടിന് കിയോണ്‍
ടോട്ടൻഹാം വടക്കൻ ലണ്ടൻ ഡെർബിയിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കാൻ മുന്നേറുന്നതിനിടയിൽ തോമസ് പാർട്ടി പിച്ചിൽ നിന്ന് പുറത്തേക്ക് പോകുന്നത് ആഴ്സണലിന്റെ ബുദ്ധി പ്രവർത്തിക്കുന്നില്ല” എന്നതിന്റെ ഉദാഹരണമാണ് എന്ന് മാർട്ടിൻ കിയോൺ.ടോട്ടന്‍ഹാമിനെതിരെ ആഴ്സണല്‍ എതിരിലാത്ത രണ്ട് ഗോളിന് ആണ് പരാജയപ്പെട്ടത്.
സോൺ ഹ്യൂങ്-മിൻ നേടിയ ആദ്യ ഗോള്‍ ലോകോത്തരമായിരുന്നു.അവനെ വേണ്ട പോലെ ഒരു ചാലെഞ്ച് നല്കാന് പോലും ആഴ്സണല്‍ താരങ്ങള്‍ തയ്യാറായില്ല.പരിക്കേറ്റതിനാൽ തോമസ് പാർട്ടിയെ മാറ്റിയപ്പോള്‍ അവര്‍ ഒരു നേരത്ത് പോലും മാറി ചിന്തിച്ചില്ല.ഹെക്ടർ ബെല്ലറിൻ, കീരൻ ടിയേർണി എന്നിവര്‍ പിച്ചിന്റെ മുന്നോട്ട് പോകുമ്പോള്‍ വരുന്ന വിടവ് അവിടെ തുടര്‍ന്നു.ടോട്ടന്‍ഹാമിന് എന്തു ചെയ്യണം എന്ന് നല്ല പോലെ അറിയാം ആയിരുന്നു.അവരുടെ മിഡ്ഫീല്‍ഡര്‍മാര്‍ ആയ ഹോജ്ബെർഗ്,സിസോക്കോ മല്‍സരത്തിലുടനീളം പ്രതിരോധക്കാരിൽ നിന്ന് വളരെ അകലെയായിരുന്നില്ല.വളരെ കോമ്പാക്ട് ആയിരുന്നു അവരുടെ ഫൊര്മേഷന്.”






































