European Football Foot Ball Top News

ലേയ്സെസ്റ്ററിന്‍റെ ജീവന്‍ നിലനിര്‍ത്തി വാര്‍ഡി

December 7, 2020

ലേയ്സെസ്റ്ററിന്‍റെ ജീവന്‍ നിലനിര്‍ത്തി വാര്‍ഡി

ഞായറാഴ്ച പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിൽ നടന്ന മത്സരത്തിൽ സ്ട്രെക്കർ ജാമി വർഡിയുടെ 90 ആം മിനുട്ടിലെ ത്രിലര്‍ ഗോളില്‍ ലീസ്റ്റർ സിറ്റിയ്ക്ക് 2-1ന്റെ ജയം.ഇതോടെ ലേയ്സെസ്റ്റര്‍ സിറ്റി  ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കയറി.ഷെഫീൽഡ് യുണൈറ്റഡ് ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു, അവരുടെ വിജയമില്ലാത്ത ലീഗ് റൺ 14 കളികള്‍ ആയി  തുടരുന്നു.

24 ആം മിനുട്ടില്‍ ഒരു ക്ലോസ് റേഞ്ച് വോളിയിലൂടെ പെരസ് ലേയ്സെസ്റ്ററിന് ലീഡ് നേടി കൊടുത്തു,ഉടനടി മറുപടി നല്‍കി ഓലി മക്ബേണി സമനില ഗോള്‍ നേടി.ആദ്യ പകുതി അക്രമിച്ച് കളിച്ച ലേയ്സെസ്റ്റര്‍  രണ്ടാം പകുതിയില്‍ അവശര്‍ ആകുന്ന കാഴ്ച്ചയാണ് കണ്ടത്.സമനില ആയിരിയ്ക്കും ഫലം എന്ന് തോന്നിച്ചെങ്കിലും 90 ആം മിനുട്ടില്‍ ജൈമി വാര്‍ഡി ലേയ്സെസ്റ്ററിന് വേണ്ടി ഗോള്‍ നേടി വീണ്ടും മല്‍സരത്തിലെ നായകന്‍ ആയി മാറി.

Leave a comment