ഗോവക്കും ബ്ലാസ്റ്റേഴ്സിനും ജയം അനിവാര്യം
ആദ്യ മൂന്ന് മത്സരങ്ങളിൽ ജയം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം നേടി വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നേടാന്‍ ഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
12 മീറ്റിംഗുകളിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. എഫ് സി ഗോവ എട്ട് ജയവും മൂന്നു തോല്‍വിയും നേരിട്ട് ബ്ലാസ്ട്ടേഴ്സിനെതിരെ മികച്ച റിക്കോര്‍ഡ് ആണ് ഉള്ളത്.ഇരു ടീമുകളും ഒന്‍പത് പത്ത് സ്ഥാനങ്ങളില്‍ ആണ്.കിബു വിക്കുന്നക്ക് കീഴെ നാലാം കളിയിലേക്ക് പ്രവേശിക്കുന്ന കേരളക്ക് നല്ല രീതിയില്‍ പോസഷന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും അറ്റാക്കിങ് തേര്‍ഡിലെ പ്രകടനം തീര്‍ത്തൂം മോശം ആണ്.






































