European Football Foot Ball Top News

ആന്‍ഫീല്‍ഡ് ഇന്ന് മുതല്‍ അലറും

December 6, 2020

ആന്‍ഫീല്‍ഡ് ഇന്ന് മുതല്‍ അലറും

കിരീടമണിഞ്ഞ ശേഷം ആദ്യമായി ലിവർപൂൾ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കും, ഞായറാഴ്ച രാത്രി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന്റെ സന്ദർശനത്തിനായി 2,000 അനുയായികൾ ആൻഫീൽഡില്‍ ഉണ്ടായേക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12:45നു ആണ് ആന്‍ഫീല്‍ഡില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.ഇന്നതെ മല്‍സരത്തില്‍ വിജയം നേടാന്‍ ആയാല്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞേക്കും.അതിനാല്‍ ആരാധകര്‍ ആവേശത്തോടെ ആയിരിക്കും ലിവര്‍പൂളിനെ വരവേല്‍ക്കുക.

കഴിഞ്ഞ മല്‍സരത്തില്‍ ബ്രൈട്ടന് എതിരെ സമനില വഴങ്ങിയ ലിവര്‍പ്പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനെ എതിരിലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.ആഴ്സണലിനെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തറപറ്റിച്ച വൂള്‍വ്സ് അന്‍ഫീല്‍ഡിലും അതേ മാജിക് പയറ്റാം എന്ന വിശ്വാസം അവര്‍ക്ക് ഉണ്ടാകും.പരിക്കില്‍ നിന്നു മുക്തന്‍ ആയ ആലേക്സാണ്ടര്‍ അര്‍നോല്‍ഡ് ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകാനിടയുണ്ട്.

Leave a comment