തട്ടീം മുട്ടീം റയല്‍
സേവിയയ്യെ മറികടന്നു റയല്‍.ഇന്നലെ വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന മല്‍സരത്തില്‍ സേവിയയെ എതിരിലാത്ത ഒരു ഗോളിന് റയല്‍ മറികടന്നു.യാസിനോ ബോനുവിന്റെ ഓണ്‍ ഗോള്‍ ആണ് മല്‍സരത്തിന്റെ ഗതി മാറ്റിയത്.സമനിലയോ തോല്‍വിയോ സിദാന്റെ കരിയര്‍ വരെ സംശയത്തില്‍ ആവുമായിരുന്നു.ശക്തമായ ടീമിനെ ഉപയോഗിച്ച് സേവിയയെ നേരിട്ട സിദാനു ഇനിയും ഏറെ ദൂരം പോകാന്‍ ഉണ്ട്.

ജയം നേടിയെങ്കിലും ഒട്ടും ആശാവഹം ആയിരുന്നില്ല റയലിന്റെ പ്രകടനം.നിരവധി തവണ അവസരങ്ങള്‍ ലഭിച്ച റയല്‍ ഫോര്‍വേഡ്സ് അവസാനം എതിര് ടീമിന്റെ ഓണ്‍ ഗോള്‍ വച്ച് ആശ്വസിക്കേണ്ട ഗതി വന്നു.ഇരു വിങ്ങുകളിലും വിനിഷ്യസ്,റോഡ്രിഗോ നിരന്തരം കൌണ്ടറുകളിലൂടെ സേവിയ ഗോള്‍ മുഖത്ത് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.എന്നാലും പല അവസരങ്ങളും ലക്ഷ്യം കാണാതെ പുറത്തു പോയി.ഇതോടെ റയല്‍ വീണ്ടും ലാലിഗ കോംപാറ്റേഷനിലേക്ക് തിരിച്ചതിയിരിക്കുന്നു.ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് സിദാനും സംഘവും.