European Football Foot Ball Top News

ഓരോ പോയിന്‍റ് വീതം നേടി ബേണ്‍ളി എവര്‍ട്ടന്‍

December 6, 2020

ഓരോ പോയിന്‍റ് വീതം നേടി ബേണ്‍ളി എവര്‍ട്ടന്‍

ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം നേടി ബേണ്‍ളി എവര്‍ട്ടന്‍ മല്‍സരം സമനിലയില്‍ പിരിഞ്ഞു.പട്ടികയിൽ ഏഴാമതായിരുന്ന കാർലോ അൻസെലോട്ടിയുടെ എവർട്ടൺ അവരുടെ അവസാന ആറ് കളികളിൽ ഒരു തവണ മാത്രമാണ് വിജയിച്ചത്.ഇംഗ്ലണ്ട് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് ടർഫ് മൂറിലുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഒന്നും രണ്ടും ചോയ്സ് കീപ്പർമാർ നിർണായക മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു.

മൂന്നാം മിനിറ്റിൽ എവർട്ടൺ മിഡ്ഫീൽഡർ അലൻ പന്ത് അനാവശ്യമായി തുലച്ചപ്പോള്‍ ആഷ്ലി വെസ്റ്റ്വുഡ് പന്ത് റോബര്‍ട്ട് ബ്രാഡിക്ക് നല്‍കി.അദ്ദേഹം കിട്ടിയ അവസരം മുതലാക്കി.ഇതിന് മറുപടി എവര്‍ട്ടനു നല്‍കാന്‍ കഴിഞ്ഞത് ആദ്യ പകുതിയുടെ അവാസന മിനുട്ടുകളില്‍ ആയിരുന്നു.റിച്ചാര്‍ഡ്ലിസണ്‍ നല്‍കിയ ലോ ക്രോസ് വലയിലേക്ക് തട്ടിയിട്ട് തന്‍റെ സീസണിലെ പതിനൊന്നാം ഗോള്‍ നേടി ഡൊമിനിക്ക് കാല്‍വേര്‍ട്ട് ലെവിന്‍.

Leave a comment