European Football Foot Ball Top News

സമ്മര്‍ദം അതിജീവിക്കാന്‍ യുണൈറ്റഡ്

December 5, 2020

സമ്മര്‍ദം അതിജീവിക്കാന്‍ യുണൈറ്റഡ്

വെസ്റ്റ് ഹാം യുണൈറ്റഡ് അവരുടെ ഹോം സ്റ്റേഡിയമായ ലണ്ടൻ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് വരവേല്‍ക്കും.ലീഗ്  പോയിന്‍റ് പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും യുണൈറ്റഡ് ഒന്‍പതാം സ്ഥാനത്തും ആണ്.

ഇന്നത്തെ മല്‍സരത്തില്‍ ആര് തന്നെ ജയം നേടിയാലും ആദ്യ നാല് സ്ഥാനങ്ങളില്‍ അവര്‍ക്ക് ഇടം ലഭിച്ചേക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ പിഎസ്ജിക്കെതിരെ 3-1 എന്ന സ്കോര്‍ ലൈനില്‍ പരാജയപ്പെട്ടത് വന്‍ തിരിച്ചടി ആയിരുന്നു.മല്‍സരത്തിന് ശേഷം പല താരങ്ങള്‍ക്കും അതുപോലെ അവരെ   ടീമില്‍ നിന്നും ഒഴിവാക്കാന്‍ മടിക്കുന്ന ഒലെക്കും എതിരെ വന്‍ ആരോപണങ്ങള്‍ ആണ് ഉയര്‍ന്ന് വന്നത്.

Leave a comment