എവര്‍ട്ടനും ബർൺലിയും നേര്‍ക്കുനേര്‍
ശനിയാഴ്ച ഇന്ത്യന്‍ സമയം ആറ് മണിക്ക് ടർഫ് മൂറിൽ കണ്ടുമുട്ടുമ്പോൾ ബർൺലിയും എവർട്ടണും കഴിഞ്ഞ തവണ നിരാശാജനകമായ തോൽവികള്‍ മറന്നു മുന്നോട്ട് കുതിക്കാന്‍ നോക്കും. ബർൺയേ മാഞ്ചസ്റ്റര്‍ സിറ്റി എതിരിലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു.എവര്‍ട്ടനെ ലീഡ്സ് യുണൈറ്റഡ് ഒരു ഗോളിന് പരാജയപ്പെടുത്തി.ലീഗ് തുടങ്ങിയപ്പോള്‍ ഒരു പക്ഷേ പ്രീമിയര്‍ ലീഗ് കിരീടം എവര്‍ട്ടന്‍ നേടും എന്നു വരെ പ്രവചിച്ച പണ്ഡിറ്റ്സ് ഉണ്ടായിരുന്നു.
ടോഫീസിന് അവരുടെ അവസാന അഞ്ച് കളികളിൽ നാലെണ്ണം തോറ്റു ആകെ ജയം നേടിയത് ഫുൾഹാമിനെതിരെ 3-2 ന് ആണ്.മികച്ച ഫോമില്‍ ഉണ്ടായിരുന്ന ലൂക്കാസ ഡിഗ്നെയുടെ പ്രവര്‍ത്തനം കുറച്ചു മാസത്തേക്ക് എവര്‍ട്ടനു ലഭിച്ചേക്കില്ല.അതുപോലെ ൾ ബാക്ക് സീമാസ് കോൾമാൻ, മിഡ്ഫീൽഡർ ജീൻ-ഫിലിപ്പ് ഗ്ബാമിൻ എന്നിവരും ഇന്നതെ മല്‍സരത്തിന് ഉണ്ടാകില്ല.






































