European Football Foot Ball Top News

താന്‍ ആയിരുന്നു എങ്കില്‍ മെസ്സിയേ കൊടുത്തേന്നെ എന്ന് ബാഴ്സലോണ താല്‍കാലിക പ്രസിഡന്‍റ്

December 4, 2020

താന്‍ ആയിരുന്നു എങ്കില്‍ മെസ്സിയേ കൊടുത്തേന്നെ എന്ന് ബാഴ്സലോണ താല്‍കാലിക പ്രസിഡന്‍റ്

ബാഴ്സലോണയുടെ ഇടക്കാല പ്രസിഡന്റ്, കാൾസ് ടസ്കെറ്റ്സ്, “താന്‍ ആയിരുന്നു എങ്കില്‍ വേനൽക്കാലത്ത് ലയണൽ മെസ്സിയെ വിൽക്കുമായിരുന്നു” എന്ന് വെളിപ്പെടുത്തി.ബാര്‍ത്തോമ്യു പോയതിന് ശേഷം താല്‍കാലിക പ്രസിഡന്‍റ് സ്ഥാനം നിര്‍വഹിക്കുന്നത് കാൾസ് ടസ്കെറ്റ്സ് ആണ്.

“സാമ്പത്തികമായി പറഞ്ഞാൽ, ഞാൻ മെസ്സിയെ വേനൽക്കാലത്ത്  വിൽക്കുമായിരുന്നു.നിങ്ങൾക്ക് ലഭിക്കുന്ന പണത്തിനും നിങ്ങൾ ലാഭിച്ച പണത്തിനും ഈ തീരുമാനം  അഭികാമ്യമായിരുന്നു. ലാ ലിഗയ്ക്ക് വേതന പരിധി ആവശ്യമാണ്.”അദ്ദേഹം ആർ‌എസി 1 നോട് പറഞ്ഞു.ഇനി വരുന്ന പ്രെസിഡെന്‍ഷ്യല്‍ സ്ഥാനര്‍ത്തികള്‍ എല്ലാവരും താരത്തിനെ എങ്ങനെ നില നിര്‍ത്താം എന്ന് ആലോചിക്കുകയാണ്.ഇതിനാല്‍ മെസ്സി ബാഴ്സയില്‍ നില്‍ക്കുമോ അതോ പെപ്പിന്റെ കൂടെ സിറ്റിയില്‍ ചേരുമോ അതോ നേയ്മറുടെ കൂടെ ഫ്രാന്‍സ് ലീഗ്  1 ല്‍ ചേരുമോ എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്.

Leave a comment