ചെല്‍സിയെ നേരിടുന്നതില്‍ ഉള്ള ആവേശം പങ്കുവച്ച് ലോപെറ്റെഗുയി
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ആക്രമണം കാഴ്ചവക്കുന്ന ടീമാണ് ചെൽസി എന്ന് സെവിയ കോച്ച് ജൂലെൻ ലോപെറ്റെഗുയി.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ചെല്‍സിയെ നേരിടാന്‍ ഒരുങ്ങുന്നതിന് മുന്നേയാണ് ലോപെറ്റെഗുയി എതിര്‍ ടീമിനെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയത്.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ചെല്‍സി.
ചാമ്പ്യൻസ് ലീഗ് നേടാൻ വളരെ സാധ്യതയുള്ള ടീമിനെ നേരിടുക എന്നത് ആവേശകരമായ ഒരു വെല്ലുവിളിയാണ്.അവർ ഇപ്പോൾ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച അക്രമിച്ച് കളിക്കുന്ന ടീം ആണ്.അവർക്ക് മികച്ച കളിക്കാരുണ്ട്.അവർക്കെതിരെ കളിക്കുന്നത് ഒരു യഥാർത്ഥ ആവേശമാണ്, ഇത് ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങളെ അനുവദിക്കുന്നു.വളരെ സങ്കീർണ്ണമായ ഒരു ഗെയിം ഞാൻ പ്രതീക്ഷിക്കുന്നു.”അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.






































