സമനിലയില്‍ പിരിഞ്ഞ് ബയേണ്‍ – അത്ലറ്റിക്കോ
വാണ്ട മെട്രോ പോലിട്ടാനയില്‍ നടന്ന മല്‍സരത്തില്‍ സമനിലയില്‍ പിരിഞ്ഞു അത്ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും.ലൂയിസ് സുവാരസ് ഡിയഗോ കോസ്റ്റ എന്നിവര്‍ ഇല്ലാതെ ഇറങ്ങിയ അത്ലറ്റിക്കോക്കു വേണ്ടി സ്കോര്‍ നേടിയത് യുവ താരം ജോവാ ഫെലിക്സ് ആയിരുന്നു.ലീഗ് നോക്കൌട്ട് ഘട്ടത്തിലേക്ക് കടന്ന ബയേണ്‍ ഇന്നലെ യുവ താരങ്ങള്‍ക്ക് അവസരം നല്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ വരുത്തിയ ഫ്ലിക്ക് തോമസ് മുള്ളര്‍,സെര്ജി ഗ്നാബ്രി എന്നിവരെ പരീക്ഷിച്ചു നോക്കി.26 ആം മിനുട്ടില്‍ ഫെലിക്സ് നേടിയ ഗോളിന് മറുപടിയായി 85 ആം മിനുട്ടില്‍ സ്വയം നേടിയെടുത്ത പെനാല്‍ട്ടി ഗോളാക്കി മാറ്റി മുള്ളര്‍ അവര്‍ക്ക് മറുപടി നല്‍കി.ഇതിനുമുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ബയേണ്‍ എതിരിലാത്ത നാല് ഗോളിന് വിജയം നേടിയിരുന്നു.






































