തോല്‍വി റയല്‍ പരുങ്ങലില്‍
ചൊവ്വാഴ്ച ഷക്തർ ഡൊനെറ്റ്സ്കിൽ നടന്ന മത്സരത്തിൽ 2-0 ന് പരാജയപ്പെട്ട റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തുലാസില്‍ തൂങ്ങിയാടുന്നു.ഇനി അടുത്ത മല്‍സരത്തില്‍ വിജയം നേടിയാല്‍ മാത്രമേ ഇവര്‍ക്ക് അടുത്ത റൌണ്ടിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ.ഇതോടെ സിദാന് റയലില്‍ നേരിടാന്‍ പോകുന്നത് വളരെ സമ്മര്‍ദം ഏറിയ നിമിഷങ്ങള്‍ ആയിരിക്കും.
എല്ലാ താരങ്ങളെയും നിരത്തി സിദാന് മറ്റൊരു വിജയത്തിനായി നീക്കങ്ങള്‍ നാദത്തി എങ്കിലും ഒരു ഗോള്‍ നേടാന്‍ പോലും അദ്ദേഹത്തിന്റെ താരങ്ങള്‍ക്ക് ആയില്ല.ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 57 ആം ഷക്തര്‍ താരം ഡെന്റിഞ്ഞോ ഗോള്‍ നേടി റയലിനെ ഞെട്ടിച്ചു.മനോര്‍ സോളമന് അടുത്ത ഗോള്‍ നേടി റയലിനെതിരെ എതിരിലാത്ത രണ്ടു ഗോള്‍ വിജയം കൈവരിച്ചു.






































