ആളുകള്‍ വാറിനെ വെറുക്കുന്നു എന്ന് ഗാരി നെവില്‍
പ്രീമിയർ ലീഗിലെ നിലവിലെ ഓഫ്‌സൈഡ്, ഹാൻഡ്‌ബോൾ നിയമങ്ങൾ “അസംബന്ധം” ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും ഇംഗ്ലണ്ട് പ്രതിരോധക്കാരനുമായ ഗാരി നെവിൽ പറയുന്നു, മിക്ക ആരാധകരും VAR നെ വെറുക്കുന്നുവെന്ന് അദ്ദേഹം കരുതുന്നു.വെസ്റ്റ് ഹാം ആസ്റ്റൺ വില്ല മല്‍സരം 2-1 എന്ന സ്കോറില്‍ നില്‍ക്കേ എക്സ്ട്രാ ടൈമില്‍ വില്ല താരം ഒല്ലി വാട്ട്കിൻസ് നേടിയ ഗോള്‍ റദ്ദാക്കിയത് ഇംഗ്ലണ്ടില്‍ വാറിനെതിരെയുള്ള പ്രക്ഷോഭം കടുപ്പിച്ചു.ലിവര്‍പ്പൂള്‍ ബ്രൈട്ടന്‍ മല്‍സരത്തിലും മാച്ച് ഒഫീഷ്യല്‍സിനെതിരെ പലയിടത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു.
“ഹാൻഡ്‌ബോൾ നിയമം ഒരു അസംബന്ധമാണ്.കൈ സംബന്ധിച്ചുള്ള ഓഫ്‌സൈഡ് നിയമം വളരെ മണ്ടത്തരം ആണ്.ഈ രണ്ടു നിയമങ്ങളും മാറ്റിയാല്‍ തന്നെയുള്ളൂ വാറിനെ ആളുകള്‍ അംഗീകരിക്കൂ.”മുന്‍ യുണൈറ്റഡ് താരം സ്കൈ സ്പോര്‍ട്ട്സില്‍ നടത്തിയ അഭിമുഘത്തില്‍ വെളിപ്പെടുത്തി.






































