ബയേണിനെ മെരുക്കാന്‍ പൂട്ടൊരുക്കി സിമിയോണി
ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിലെ വാണ്ട മെട്രോപൊളിറ്റാനോയിൽ ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ ബയേൺ മ്യൂണിക്കോട് പ്രതികാരം ചെയ്യാൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ശ്രമിക്കും.മ്യൂണിക്കിൽ ഇരുവരും കൊമ്പുകോർത്തിയപ്പോൾ ബയേൺ 4-0നു വിജയം നേടി, നിലവിലെ ചാമ്പ്യന്മാർ 16 റൗണ്ടിൽ ഇതിനകം തന്നെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവരുടെ സ്ഥാനം ബുക്ക് ചെയ്തു. ഗ്രൂപ്പ് എയിൽ അറ്റ്ലെറ്റിക്കോ രണ്ടാം സ്ഥാനത്താണ്, അതേസമയം, മത്സരത്തിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഇനിയും വിജയങ്ങള്‍ നേടേണ്ടതുണ്ട്.
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.ചൊവ്വാഴ്ച പരുക്കിനെത്തുടർന്ന് മനു സാഞ്ചസ്, ഡീഗോ കോസ്റ്റ, സൈം വർസാൽകോ എന്നിവരുടെ സേവനങ്ങളില്ലാതെ ആയിരിക്കും അത്ലറ്റിക്കോ ഇറങ്ങുക.ഹെക്ടർ ഹെറേറ,ലൂയിസ് സുവാരസിന്റെ കാര്യത്തിലും സംശയം നിലനില്‍ക്കുന്നു.






































