ചരിത്രം മാറും ചിലര്‍ വരുമ്പോള്‍
ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മേൽനോട്ടം വഹിച്ച ആദ്യ വനിതയാവാന്‍ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്.ഡൈനാമോ കീവുമായുള്ള യുവന്റസിന്റെ ഏറ്റുമുട്ടലില്‍ ആണ് ഇവര്‍ റഫറിയിങ് ചെയ്യാന്‍ പോകുന്നത്.ഇതിന് മുന്നേ യുവേഫ സൂപ്പർ കപ്പിൽ ചെൽസിയുമായുള്ള ലിവർപൂളിന്റെ മല്‍സരത്തിലും അമേരിക്കയും നെതർലൻഡും തമ്മിലുള്ള 2019 വനിതാ ലോകകപ്പ് ഫൈനലിൽ ഫ്രെപാർട്ട് റഫറി ചെയ്തിട്ടുണ്ട്.
സൂപ്പർ കപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ, ഒരു പ്രധാന യുവേഫ പുരുഷ മത്സരത്തിൽ ഒരു ഗെയിം നിർവഹിച്ച ആദ്യ വനിതയായി അവര്‍ മാറി.ലിഗ് 1 റഫറിയായ അവര്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.ചെല്‍സിക്കു എതിരെയുള്ള യുവേഫ സൂപ്പര്‍ കപ്പിലെ പ്രകടനത്തിന് ശേഷം സ്റ്റെഫാനി ഫ്രപ്പാര്ട്ടിനേയും സംഘത്തെയും പുകഴ്ത്തി പറയാന്‍ ക്ലോപ്പ് മടി കാണിച്ചില്ല.






































