മിലാന്റെ വീരഗാഥ തുടരുന്നു
വീണ്ടും വിജയം നേടി എസി മിലാന്.ഇതോടെ രണ്ടാം സ്ഥാനക്കാരായ ഇണ്ടാര്‍ മിലാനുമായി പോയിന്റ് വിത്യാസം അഞ്ചാക്കി കൂട്ടി.ഫിയോറെന്റീനയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി എസി മിലാന് സീരി എയില്‍ തങ്ങളുടെ തിരിച്ചു വരവ് ഗംഭീരമാക്കുന്നു.ഒന്‍പത് മല്‍സരത്തില്‍ നിന്നും എട്ട് പോയിന്റുമായി ഫിയോറെന്റീന ലീഗില്‍ പതിനാറാം സ്ഥാനത്താണ്.മിലാന് വേണ്ടി ഗോള്‍ നേടിയത് അലെഷ്യോ റോമാഗാനോളി, ഫ്രാങ്ക് കേസ്സി എന്നിവര്‍ ആണ് എസി മിലാന് വേണ്ടി ഗോള്‍ നേടിയത്.
പരുക്കിനെത്തുടർന്ന് 39 കാരനായ പ്രമുഖ സ്കോറർ ഇബ്രാഹിമോവിച്ചിനെയും കോവിഡ് -19 അണുബാധയുള്ള കോച്ച് സ്റ്റെഫാനോ പിയോളിയെയും ഇന്ന് മല്‍സരത്തിന് ഉണ്ടായിരുന്നില്ല.17 ആം മിനുട്ടില്‍ ആയിരുന്നു റോമാഗാനോളിയുടെ ആദ്യ ഗോള്‍ പിന്നീട് 27 ആം മിനുട്ടില്‍ ഫ്രാങ്ക് കേസ്സി രണ്ടാം ഗോളും കൂടി നേടിയതോടെ സ്കോര്‍ പട്ടിക പൂര്‍ണം.