തൃലടിപ്പിച്ച് ചെകുത്താന്മാര്
രണ്ട് ഗോളിന് സതാംട്ടന് പിന്നില്‍ നിന്ന ശേഷം ഇന്‍ജുറി ടൈമിലെ വിജയ ഗോള്‍ നേടി യുണൈറ്റഡ് ആരാധകര്‍ക്ക് നല്ല മികച്ച ഒരു ഞായറാഴ്ച്ച സമ്മാനിച്ചു.എഡിൻസൺ കവാനി ബെഞ്ചിൽ നിന്ന് വന്ന് രണ്ടുതവണ സ്കോർ ചെയ്തു ഇന്‍ജുറി ടൈമിലെ വിജയഗോള്‍ ഉള്‍പ്പടെ.മിഡ് വീക്കിൽ ഇസ്താംബുൾ ബസക്സീറിനെ തോൽപ്പിച്ച ഭാഗത്ത് നിന്ന് യുണൈറ്റഡ് രണ്ട് മാറ്റങ്ങൾ വരുത്തി, കവാനി, ആന്റണി മാർഷൽ എന്നിവരുടെ സ്ഥാനത്ത് നെമഞ്ച മാറ്റിക്, മേസൺ ഗ്രീൻവുഡ് എന്നിവർ ആരംഭിച്ചു,
പകുതിസമയത്ത് യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് പിന്നിലായി.ജാന്‍ ബെഡ് നാരെക്ക്,ജെയിംസ് വാർഡ്-പ്ലോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.59 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്.






































