ദൈവത്തിന്റെ കൈയ്യുമായി അല്‍ബിനോ ഗോമസ്
കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സി മല്‍സരം സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഒരു ഗോളും നേടാതെ ഓരോ പോയിന്റ് നേടി കൈ കൊടുത്ത് പിരിഞ്ഞു.ഇതോടെ ആദ്യ ജയത്തിന് വേണ്ടിയുള്ള കേരളയുടെ കാത്തിരിപ്പ് ഇനിയും നീളും.മല്‍സരശേഷം ചെന്നൈയിന് എഫ്സി നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്.
കഴിഞ്ഞ മല്‍സരത്തിലെ പോലെ ആദ്യ പകുതി അത്ര സുഗമം ആയിരുന്നില്ല ബ്ലാസ്ട്ടേഴ്സിന്.പല കുറി അപകടം മണത്ത ബ്ലാസ്ട്ടേഴ്സിന് ഭാഗ്യം തുണച്ചതിനാല്‍ ഗോളൊന്നും വഴങ്ങേണ്ടി വന്നില്ല.മല്‍സരത്തില്‍ 74 ആം മിനുട്ടില്‍ ചെന്നൈയിന് എഫ്സിക്ക് ലഭിച്ച പെനാല്‍ട്ടി സേവ് ചെയ്തു കൊണ്ട് അല്‍ബിനോ ഗോമസ് ബ്ലാസ്ട്ടേഴ്സിന്റെ രക്ഷകന് ആയി. അവസാന മിനുട്ടുകളില്‍ ഓടി തളര്‍ന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ ആയിരുന്നു ഈ മല്‍സരത്തിലും ഫൈനല്‍ മുഴങ്ങുബോള്‍ കണ്ടത്.






































