European Football Foot Ball Top News

വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് മെസ്സി

November 29, 2020

വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് മെസ്സി

കുറെ കാലമായി ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന ബാഴ്സയും മെസ്സിയും ഒരേ പോലെ ഫോം ആയ മല്‍സരത്തില്‍ എതിരിലാത്ത നാല് ഗോള്‍ വിജയം നേടി ബാഴ്സ.ഒസാസുനക്ക് അങ്ങും ഇങ്ങും ഓരോ അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒന്നും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.പഴയ ഫോമിലേക്ക് എത്തിയ ടെര്‍ സ്ട്രഗനും ഒസാസുനയേ ഗോള്‍ നേടാന്‍ അനുവദിച്ചില്ല.

ആദ്യ മിനുറ്റ് മുതലേ അക്രമിച്ച് കളിച്ച ബാഴ്സ പല അവസരങ്ങളും തുലച്ചു.ആദ്യ ഗോള്‍ ബാഴ്സ നേടുന്നത് 29 ആം മിനുട്ടില്‍ ആയിരുന്നു.രണ്ടാംപകുതി തീരാന്‍ ഇരിക്കെ ഗ്രീസ്മാന്‍ ബോക്സിന്‍റെ പുറത്തു നിന്നും ഒരു ലോങ് റെഞ്ചറിലൂടെ  രണ്ടാം ഗോള്‍ നേടി.കുട്ടിഞ്ഞോ മെസ്സി എന്നിവര്‍ മൂന്നും നാലും ഗോള്‍ നേടി സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി.

Leave a comment